കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി.പാനൂർ പൊയിലൂരിൽ വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 38.25 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ പഞ്ചവടി വീട്ടിൽ ഒ.കെ. രാമകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം.
രാമകൃഷ്ണന്റെ ഭാര്യ പൊയിലൂർ ഈസ്റ്റ് എൽപി സ്കൂൾ റിട്ട. അധ്യാപിക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ആഭരണം. മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ജൂൺ 13-നും ജൂലായ് 17-നും ഇടയിൽ മോഷണം പോയെന്നാണ് അനുമാനം. കൊളവല്ലൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
Robbery in Kannur: 38 pieces of gold stolen